ഈ വർഷത്തെ തൃശൂർ പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നു വെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ ആണ് കെ. രാജനെ സുരേഷ് ഗോപി അഭിനന്ദിച്ചത്.

“എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതു കൊണ്ട് അഹിതങ്ങൾ ഒന്നും ഉണ്ടാകാതെ പൂരം ഇത്തവണ ഭംഗിയായി നടത്താൻ കഴിഞ്ഞു. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു.’ സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ പൂരത്തിനിടെ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടന്ന അനിഷ്ട സംഭവങ്ങളാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപിക്ക് ജയിക്കാൻ അവസരമൊരു ക്കിയതെന്ന് സിപിഐ അടക്കം വിമർശിക്കുന്നതിനിടെയാണ് സംസ്ഥാന മന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം.

Related Posts