കർണാടക-കേരള തീരങ്ങളിൽ ജൂൺ ഒന്ന് വരെയും ലക്ഷദ്വീപ് തീരത്ത് ജൂൺ മൂന്നാം തിയ്യതി വരെയും മത്സ്യബന്ധനത്തിന് വിലക്ക്. മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും കർണാടക-കേരള തീരങ്ങളിൽ സാധ്യത. കേരള തീരത്ത് നാളെ രാവിലെ 5.30 വരെ 3.0 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും ലക്ഷദ്വീപ് തീരത്ത് സാധ്യത.

കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെയും, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും, കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെയും മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും ഓറഞ്ച് അലർട്ടാണ്.

Related Posts