എന്‍ജിഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എന്‍.ബി. രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്‍.ബി. രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു.
കോൺഗ്രസ്സ് കുറച്ചുകാലമായി തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ പറഞ്ഞു.
സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സുകുമാരൻ കെ, തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ എന്നിവരെയും രാജീവ് ചന്ദ്രശേഖർ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവർചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു.