യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ നിന്ന് കനിവിൻ്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ തകഴിയിൽ നിന്ന് കഴിഞ്ഞ ഡിസംബർ 28 ന് എംഎൽഎയുടെ മകൻ അടക്കം ഒമ്പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ എക്സൈസ് സംഘം പിടികൂടിയത്. ഒമ്പത് പേരെയും കേസിൽ പ്രതി ചേർത്തിരുന്നു.

പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. എന്നാൽ നിലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ മാത്രമാണ് കേസിലുള്‍പ്പട്ടതെന്നാണ് എക്‌സൈസ് ഇപ്പോള്‍ പറയുന്നത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.

Related Posts