തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിൻ്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റിലായി. Evoca Edutech എന്ന സ്ഥാപനത്തിൻ്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങിയായിരുന്നു
തട്ടിപ്പ് നടത്തിയത്. ചിങ്ങവനം പോലീസ്, കോഴിക്കോട് സ്വദേശി റമിത്ത് ഭാര്യ ചിഞ്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചിങ്ങവനം സ്വദേശികളായ 3 പേർ നല്‍കിയ പരാതിയിലാണ് കേസെടുത്ത് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷം രൂപയാണ് ഈ 3 പേരില്‍ നിന്ന് മാത്രം പ്രതികള്‍ തട്ടിയതെന്നാണ് പരാതി. പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related Posts