ആലപ്പുഴ അരൂക്കുറ്റിയിൽ വീട്ടമ്മയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി അയൽവാസിയായ യുവാവ്. പുളിന്താഴ നികർത്ത് ശരവണൻ്റെ ഭാര്യ വനജ (50) ആണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസി വിജീഷാണ് (42) വീട്ടിൽ കയറി വനജയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. വിജീഷ് ഒളിവിലാണ്. സമീപവാസികൾ ചേർന്ന് വനജയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂച്ചാക്കൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Related Posts