മെെസൂർ കേരള സമാജം ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡണ്ട് ബാസ്റ്റ്യൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും കേരള സമാജം മലയാളം പഠന കേന്ദ്രത്തിലെ അധ്യാപിക ധന്യാ മനീഷ് നന്ദിയും പറഞ്ഞു. കമ്മറ്റി അംഗങ്ങളും പഠിതാക്കളായ കുട്ടികളും ചേർന്ന് കേക്ക് മുറിച്ചും പാട്ടുപാടിയും ശിശു ദിന പരിപാടി അവിസ്മരണീയ അനുഭവമാക്കി.
സമാജത്തിൽ മലയാളം പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആഘോഷത്തിൽ പങ്കെടുത്തു.