ശിശുദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. കരിയണ്ണ ലേഔട്ടിലെ എച്ച്.പി.ആർ ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പ്രദേശത്തെ സർക്കാർ സ്കൂളുകളിലും അംഗൻവാടിയിലും പഠിക്കുന്ന 70-ലധികം കുട്ടികൾ ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു. സ്നേഹവും കരുതലും പങ്കുവെച്ച പരിപാടി കുട്ടികൾക്ക് ശിശുദിനം സന്തോഷകരവും അവിസ്മരണീയവുമായ അനുഭവമാക്കി.
കെ.എൻ.എസ്.എസ് വൈസ് ചെയർമാനും മഹിളാ ബോർഡ് കോർഡിനേറ്ററുമായ ജി. മോഹനകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാമദാസ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.