നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ ആഗോള ബോക്സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കിയതായി റിപ്പോർട്ട്. റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോൾ 499 കോടി രൂപയാണ് ചിത്രത്തിൻ്റെ ആഗോള കളക്ഷൻ.

ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും രാവണനായി യഷും വേഷമിടുന്നു. സീതാദേവിയുടെ കഥാപാത്രത്തെ സായ് പല്ലവിയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ടുതവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് കമ്പനിയായ ഡിഎൻഇജി, യഷിൻ്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സോണി പിക്ചേഴ്സിനാണ് ചിത്രത്തിൻ്റെ അന്താരാഷ്ട്ര വിതരണച്ചുമതല. ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആഗോള നിലവാരത്തിലുള്ള ദൃശ്യവിസ്മയമായി അവതരിപ്പിക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ശ്രീരാമൻ്റെ ധർമനിഷ്ഠയും സീതയുടെ കരുത്തും ലാളിത്യവും ചിത്രത്തിൽ പ്രധാനമായി അവതരിപ്പിക്കുന്നു.

Related Posts