നെടുമ്പാശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ഉത്തരവ്.

ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ നവംബർ 16ന് ജയിൽമോചിതനാക്കാമെന്നും കോടതി ഉത്തരവിട്ടു. അതിനുമുമ്പായി കേസിലെ അന്വേഷണം പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.

നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന നിർദേശത്തോടെയാണ് സുഹൈലിൻ്റെ മോചനത്തിന് കോടതി തീയതി നിശ്ചയിച്ചത്.

Related Posts