ബെംഗളൂരു കേരള സമാജം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ‘പെയിന്റിങ് കോമ്പറ്റീഷൻ-2026’ നവംബർ 15ന് ഞായറാഴ്ച നടക്കും. ‘കളേഴ്സ് ഓഫ് ദി ഫ്യൂച്ചർ’ എന്ന പ്രമേയത്തിൽ ഇന്ദിരാനഗറിലെ കെഎൻഇ ഓഡിറ്റോറിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 7 മുതൽ 11 വയസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും 12 മുതൽ 17 വയസ്സുവരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. സബ് ജൂനിയർ വിഭാഗത്തിൽ ക്രയോൺസ് ഉപയോഗിക്കാം. മറ്റു വിഭാഗങ്ങളിലുള്ളവർ വാട്ടർ കളർ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കേണ്ടത്.

രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് തുടങ്ങുന്ന മത്സരം രണ്ട് മണിക്കൂർ നീണ്ടുനിൽക്കും. ഡ്രോയിങ് ഷീറ്റും ലഘുഭക്ഷണവും സംഘാടകർ നൽകും. എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും. വിജയികൾക്ക് 15,000 രൂപയുടെ ചിത്രരചനാ സാമഗ്രികൾ സമ്മാനമായി നൽകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 90363 39194, 87926 87607 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Related Posts