ജ​ര്‍​മ​നി​യി​ല്‍ ന​ട​ന്ന ഹൈ​ലോ ഓ​പ​ണ്‍ ബാ​ഡ്‌​മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ക്ക്‌ ഇ​ര​ട്ട​ക്കി​രീ​ടം. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ല​ക്ഷ്യ സെ​ന്നും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പി.​വി. സി​ന്ധു​വും ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ ര​ണ്ട്‌ പേ​രും നേ​രി​ട്ട ഗെ​യി​മു​ക​ള്‍​ക്ക്‌ ജ​യി​ച്ചു.

ലോ​ക ആ​റാം ന​മ്പ​ര്‍ താ​രം ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ന്‍ ക്രി​സ്‌​റ്റി​യെ​യാ​ണ്‌ ല​ക്ഷ്യ സെ​ന്‍ ഫൈ​ന​ലി​ല്‍ തോ​ല്‍​പ്പി​ച്ച​ത്‌ (21-17, 21-10). ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ ലൈ​ന്‍ ക്യേ​ര്‍​സ്‌​ഫെ​ല്‍​ഡി​നെ 21-12,21-14എന്ന സ്കോറിന് ​പി.​വി. സി​ന്ധു കീ​ഴ​ട​ക്കി. 39 മി​നു​ട്ടി​ല്‍ സി​ന്ധു ഫൈ​ന​ല്‍ ജ​യി​ച്ചു. ഈ ​വ​ര്‍​ഷം സി​ന്ധു നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ബി​ഡ​ബ്ല്യു​എ​ഫ്‌ കി​രീ​ട​മാ​ണി​ത്‌.

ഇ​ന്തോ​നേ​ഷ്യ​ന്‍ താ​രം ക്രി​സ്‌​റ്റി​യു​മാ​യി നേ​ര്‍​ക്കു നേ​ര്‍ വ​ന്ന എ​ട്ടാം മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ച ല​ക്ഷ്യ സെ​ന്‍, ഹെ​ഡ്‌ ടു ​ഹെ​ഡ്‌ റെ​ക്കോ​ര്‍​ഡ്‌ 4-4ന്‌ ​തു​ല്യ​മാ​ക്കു​ക​യും ചെ​യ്‌​തു.

Related Posts