അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യയെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യക്ക് അവസാന രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങേണ്ടിവന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–2ന് സ്വന്തമാക്കി.

50 പന്തിൽ 93 റൺസെടുത്ത ടിം സെയ്ഫർട്ടും 38 പന്തിൽ പുറത്താകാതെ 65 റൺസെടുത്ത ഗ്ലെൻ ഫിലിപ്സുമാണ് ന്യൂസിലൻഡിൻ്റെ വിജയശിൽപ്പികൾ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 192 റൺസെടുത്തു. ഇഷാൻ കിഷൻ (61), ശ്രേയസ് അയ്യർ (50) എന്നിവർ അർധസെഞ്ചറി നേടി. നമൻ ധീർ 33 റൺസും നിതീഷ് കുമാർ റെഡ്ഡി 22 റൺസും നേടി. ന്യൂസിലൻഡിനായി ആദം മിൽനെ നാല് വിക്കറ്റ് വീഴ്ത്തി.

Related Posts