ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ വ്യക്തിയെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ബുധനാഴ്ച ജഡ്ജിയെ ഏകദേശം മൂന്ന് മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. ഹർജി വ്യാഴാഴ്ച തന്നെ പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുക.

അപകടവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചതും കാറിൻ്റെ ഉടമസ്ഥനെന്ന നിലയിൽ പിതാവിൻ്റെ ഉത്തരവാദിത്വവും അന്വേഷണപരിധിയിലുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിലെ ഹൈക്കോടതി തീരുമാനം കേസിൻ്റെ തുടർനടപടികളിൽ നിർണായകമാകും.

Related Posts