മദ്യനയ വിവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഗൗതം മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സർക്കാർ മദ്യനിർമാണത്തിന് അനുമതി നൽകിയതിൽ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഈ കമ്പനിക്ക് മദ്യനിർമാണ പ്ലാൻ്റ് ആരംഭിക്കാനുള്ള അനുമതി നൽകിയത്. കമ്പനിയെ പുകഴ്ത്തിയാണ് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇത് രാജഭരണമല്ലെന്നും എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാൽ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

“പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാൻ്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രുവറി, മാൾട്ട് സ്‌പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഈ കമ്പനിക്ക് മദ്യനിർമാണ പ്ലാന്റ് ആരംഭിക്കാനുള്ള അനുമതി നൽകിയത്. കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്നും വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നൽകിയത്? – പ്രതിപക്ഷ നേതാവ് പറഞ്ഞു.

26 വർഷമായി തുടരുന്ന നയത്തിൻ്റെ ഭാഗമായാണ് മദ്യ നിർമ്മാണ യൂണിറ്റുകൾക്ക് അനുമതി നൽകാതിരുന്നത്. ആ നയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നത്. കമ്പനിയെ പുകഴ്ത്തിയാണ് എക്സൈസ് മന്ത്രി ഇന്നലെ സംസാരിച്ചത്. എന്നാൽ ആ കമ്പനിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുകയാണ്. ഈ കമ്പനിയുടെ ഉടമയായ ഗൗതം മൽഹോത്രയാണ് ഡൽഹി മദ്യനയ വിവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായത്. ഈ കമ്പനിയെയാണ് എക്സൈസ് മന്ത്രി പുകഴ്ത്തിയത്. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Posts