എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും വിതരണം ചെയ്യുന്നതിനായി 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. കെൽട്രോൺ വഴിയാണ് ടെൻഡർ നടപടികൾ. ഇതിനായി 6.71 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതി.

256 ജിബി സ്റ്റോറേജുള്ള 13 ഇഞ്ച് ഐപാഡ് പ്രോയുടെ 320 യൂണിറ്റുകളും 11 ഇഞ്ച് ഐപാഡിൻ്റെ 160 യൂണിറ്റുകളുമാണ് വാങ്ങുന്നത്. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. നേരത്തേ 1.5 ലക്ഷം രൂപയായിരുന്ന പരിധി രണ്ട് ലക്ഷം രൂപയായാണ് വർധിപ്പിച്ചത്.

Related Posts