മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്നത്തെ കോടതി നടപടികൾ നിർണായകമാകും.
ഹൈക്കോടതിയുടെ നിലപാട് നിരീക്ഷിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) തീരുമാനം. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി താൽക്കാലിക സ്റ്റേ അനുവദിച്ച കാര്യം പിണറായി വിജയൻ ഹൈക്കോടതിയെ അറിയിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച കേസിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് പിണറായി വിജയൻ അറിയിച്ചിരുന്നു.
അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കുന്ന സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൾ അനുകൂലമാണെന്നാണ് പിണറായി വിജയൻ്റെ വിലയിരുത്തൽ. ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ ഇഡി അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടേക്കും.