തിരുവനന്തപുരം കാട്ടാക്കടയിൽനിന്ന് കാണാതായ ദമ്പതികളും കുട്ടിയും എറണാകുളത്തുണ്ടെന്ന് വിവരം. മാധ്യമവാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്.
പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്നു വയസുള്ള മകൾ ധ്വനി എന്നിവരെയാണ് ഈ മാസം ആറാം തീയതി മുതൽ കാണാതായത്. ഇവരെ കാണാനില്ലെന്നു കാട്ടി ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്.