യെലഹങ്ക അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ 30മത് വാർഷികവും ഓണാഘോഷവും യെലഹങ്കയിലുള്ള മധുര മിലാന കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പ്രസിഡണ്ട് കെ.എം.വർഗീസിൻ്റെ അധ്യക്ഷതയിൽ യെലഹങ്ക എംഎൽഎ എസ്.ആർ.വിശ്വനാഥ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജോർജ് മാത്യു സ്വാഗതമാശംസിച്ചു.
ശ്രീദേവി ഉണ്ണി, അഞ്ചു അരവിന്ദ്, സീന കെ എസ്, വിനോദ് കുമാർ, പുഷ്പാ ജോളി, മധുസുതനൻ എന്നിവർ സംസാരിച്ചു. തുടർന്ന് അരുണോദയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, ചെണ്ടമേളം എന്നിവ അരങ്ങേറി. വയനാട് ടീമിൻ്റെ നാടൻപാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി.