കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം പിടികൂടി. കൊച്ചി വില്ലിംഗ്‌ടൺ ഐലൻഡിന് സമീപം ആണ് സംഭവം. ബീഹാർ സ്വദേശിയായ സതീഷ്, തമിഴ്‌നാട് സ്വദേശിയായ രാജഗോപാൽ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടുകോടിയോളം രൂപയാണ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്. ഓട്ടോയിൽ രണ്ട് തുണി സഞ്ചികളിൽ ആണ് ഒളിപ്പിച്ചു പണം കടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇവരെ പിടികൂടിയത്.

Related Posts