ആശ വർക്കർമാർ നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക്. 50-ാം ദിവസത്തിലേക്ക് എത്തുന്ന തിങ്കളാഴ്‌ച മുടിമുറിച്ച് സമരത്തിനൊരുങ്ങുകയാണ് ആശ വർക്കർമാർ. ഇന്നേക്ക് 48 ദിവസങ്ങൾ പൂർത്തിയായിട്ടും ചർച്ചയ്ക്ക് വിളിക്കാനോ സമരം തീർക്കാനോ സർക്കാർ ഒരു നിലപാടും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ സമരമുറയ്ക്ക് ഒരുങ്ങുന്നത്. നിരാഹാരസമരം ഇന്ന് പത്താംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ നിരാഹാരം ഇരിക്കുന്നത് ബീന പീറ്റർ, ഷൈലജ എസ്, അനിതകുമാരി എന്നിവരാണ്.

ആരോഗ്യമന്ത്രി സമരക്കാരുമായി മാർച്ച് 19-ന് ചർച്ച നടത്തിയെങ്കിലും എങ്ങും എത്തിയിരുന്നില്ല. ഇതോടെ സമരത്തിൻ്റെ രൂപം മാറ്റി സെക്രട്ടേറിയേറ്റ് മാർച്ചും നിരാഹാരസമരവുമൊക്കെ തുടങ്ങിയിരിക്കുകയാണ്. ആശാവർക്കർമാർ ഈ സാഹചര്യത്തിലാണ് സമരവേദിയിൽ തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Related Posts