എസ്.എൻ.ഡി.പി യോഗം ആർ.ടി.നഗർ ശാഖാ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 99-ാമത് മഹാസമാധി ദിനം ആചരിച്ചു.
ശാഖാ വൈസ് പ്രസിഡണ്ട് സദാനന്ദൻ, സെക്രട്ടറി സുജിത്ലാൽ, യൂണിയൻ കൗൺസിലർ അജീഷ്, കമ്മിറ്റി അംഗങ്ങളായ സന്ദീപ് സുകുമാർ, സൽഗുണൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അബിൻ, ജോ. സെക്രട്ടറി വിപിൻ, രതീഷ്, ശാഖാ വനിതാ സംഘം വൈസ് പ്രസിഡണ്ട് അനിത ദാമോദരൻ, സെക്രട്ടറി അഞ്ജു അജീഷ്, ട്രഷറർ സരോജിനി സദാനന്ദൻ, സുജാത രാജൻ, സരിത പ്രകാശ്, അനിത വിശ്വംഭരൻ, ലേഖ രതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പ്രത്യേക പൂജകളോടെ ആരംഭിച്ച ചടങ്ങുകളിൽ മുപ്പതോളം ശാഖാ അംഗങ്ങൾ ഉപവാസത്തോടെ പങ്കെടുത്തു. രാവിലെ മുതൽ ആരംഭിച്ച പ്രാർത്ഥനകളും ഗുരുകൃതികളുടെ ആലാപനവും ഗുരുദേവൻ സമാധിയടഞ്ഞ സമയമായ ഉച്ചയ്ക്ക് 3:10വരെ തുടർന്നു. തുടർന്ന് ദൈവദശകവും സമാധിഗാനവും ആലാപനം ചെയ്തുകൊണ്ട് ഗുരുസന്നിധിയിൽ പ്രണാമമർപ്പിച്ചു. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സമൂഹക്കഞ്ഞി വിതരണവും (കഞ്ഞിവീഴ്ത്തൽ) നടന്നു.