കേരള സമാജം(രജി.), കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവ സംസ്ഥാന ക്രിക്കറ്റ് കപ്പ്-2026 ആവേശകരമായി സമാപിച്ചു. യെലഹങ്കയിലെ ലുമ്പിനി സ്പോർട്സ് ക്ലബ്ബിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇൻസ്പെക്ടർ ജനറൽ ദിനേശ് കുമാർ യാദവ് ഐ.പി.എസ്, കേരള സമാജം സംസ്ഥാന പ്രസിഡണ്ട് എസ്.കെ.പിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ് അധ്യക്ഷത വഹിച്ചു.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തിയഞ്ചോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ആവേശം നിറഞ്ഞ മത്സരത്തിൽ ടീം ബീർ ബല്ലിസ് ജേതാക്കളായപ്പോൾ ടീം ജോസഫൈറ്റ്സ് റണ്ണറപ്പായി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കേരള സമാജം കർണാടക ജോയിന്റ് സെക്രട്ടറി കെ.നടരാജൻ, ട്രഷറർ യു.ഡി.നായർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാംകുമാർ, വി.എസ്.ജോഷി, രാംലാൽ, രാജേഷ് വർമ്മ, യോഗേഷ് നായർ, വനിതാ വിഭാഗം ഭാരവാഹികളായ പ്രീത ശിവൻ, സജിത വിശ്വനാഥ്, ബീന നായർ, മഞ്ജുഷ, രശ്മി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രോഗ്രാം കോർഡിനേറ്റർമാരായ അഡ്വ.പ്രവീൺ, ഡോ.ദിലീപ്, വിഘ്നേഷ്, ഹരികൃഷ്ണൻ, നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ, കൺവീനർ സുമോദ്, ചന്ദ്രൻ, അനിൽ കുമാർ, ജയചന്ദ്രൻ, വിജയ് എന്നിവർ ടൂർണമെന്റിൻ്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.