മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇ.ഡി. നൽകിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടിയിരുന്നു. അന്വേഷണം നടത്തുന്നതിന് നിയമതടസ്സമില്ലെന്നായിരുന്നു നിയമോപദേശം.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചാണ് അന്വേഷണം നടത്തുക. സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇ.ഡി. റിപ്പോർട്ടിലെ ആരോപണങ്ങളും അന്വേഷണത്തിൻ്റെ പരിധിയിൽ വരും.

ഇ.ഡി.യുടെ 25 പേജുള്ള റിപ്പോർട്ടിൽ സി.എം.ആർ.എൽ. എക്സാലോജിക് സൊല്യൂഷൻസിനും വീണയ്ക്കുമായി നടത്തിയതായി പറയുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. ഹവാല ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Related Posts