കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശനത്തിൻ്റെ ഭാഗമായി നഗരത്തിലെ വിവിധ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമാണ് നിയന്ത്രണം. നേവൽ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
കലൂർ–പേരണ്ടൂർ റോഡ്, ദേശാഭിമാനി–പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി–ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജംഗ്ഷൻ, ചങ്ങമ്പുഴ–ബി.ടി.എസ്. ജംഗ്ഷൻ റോഡ് എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമാണ്. ആലുവ–പാലാരിവട്ടം PWD റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി കൊച്ചി നഗരത്തിൽ പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തി. യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സർവീസുകൾ ഉപയോഗിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് നിർദേശിച്ചു. വാത്തുരുത്തി മുതൽ തേവര, എം.ജി. റോഡ്, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള റൂട്ടിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ്ങും പൂർണമായി നിരോധിച്ചിട്ടുണ്ട്.