പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടന് കിരീടം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് അരോമ ജയം സ്വന്തമാക്കിയത്.

മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് അരോമ ഒന്നാമതെത്തിയത്.

ആദ്യ ഹീറ്റ്സിൽ വീയപുരം 4 മിനിറ്റ് 20 സെക്കൻഡിൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തിയപ്പോൾ നാല് വള്ളങ്ങളും അഞ്ച് മിനിറ്റിലേറെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്.

മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം 4 മിനിറ്റ് 17 സെക്കൻഡിൽ ഒന്നാമതെത്തി. നാലാം ഹീറ്റ്സിൽ അരോമ 4 മിനിറ്റ് 27 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാമതായി. അഞ്ചാം ഹീറ്റ്സിൽ നിരണം 4 മിനിറ്റ് 28 സെക്കൻഡിൽ ഒന്നാമതെത്തിയപ്പോൾ ആറാം ഹീറ്റ്സിൽ ആനാരി ഒന്നാമതെത്തി.

ഉച്ചയോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നെഹ്റു ട്രോഫി ജലമേള ഉദ്ഘാടനം ചെയ്തത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി.

Related Posts