അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ ട്രെയിൻ ലോക്കോ പൈലറ്റിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നും ഉടൻ ട്രെയിനിൻ്റെ വേഗം കുറയ്ക്കാൻ ശ്രമിച്ചെന്നും ലോക്കോ പൈലറ്റ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നാണ് അമ്പലപ്പുഴ പൊലീസിൻ്റെ വിലയിരുത്തൽ. കുട്ടി റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ നേരത്തെ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാൽ ലോക്കോ പൈലറ്റിൻ്റെ മൊഴിയോടെ സംഭവത്തിലെ ദുരൂഹത നീങ്ങിയതായി പൊലീസ് വ്യക്തമാക്കി.