ഇന്ത്യയുടെ അശ്മിത ചാലിഹ കൊറിയ മാസ്റ്റേഴ്സ് 2026 വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ഹാൻ ക്യാൻഷിയെ 14–21, 21–14, 21–14 എന്ന സ്കോറിന് തോൽപ്പിച്ചാണ് അശ്മിത കിരീടം നേടിയത്.

ഇത് അശ്മിതയുടെ ആദ്യ BWF വേൾഡ് ടൂർ കിരീടമാണ്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു ഇന്ത്യൻ താരത്തിൻ്റെ തകർപ്പൻ തിരിച്ചുവരവ്. 53 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് അശ്മിത വിജയം സ്വന്തമാക്കിയത്.

കൊറിയ മാസ്റ്റേഴ്സ് വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ അശ്മിത സ്വന്തമാക്കി.

Related Posts