ബെംഗളൂരുവിലെ സമന്വയ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് (വർത്തൂർ ഭാഗ്) സംഘടിപ്പിക്കുന്ന “സ്കോളർഷിപ്പ് ഡിസ്ട്രിബ്യൂഷൻ & കുടുംബ സംഗമം–2026” ജൂലൈ 26-ന് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനൊപ്പം കുടുംബസംഗമവും സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്ന വാർഷിക പരിപാടിയാണിത്.

പരിപാടിയുടെ മുഖ്യാതിഥിയായി മുൻ ഐഎസ്ആർഒ ചെയർമാനും സ്പേസ് കമ്മീഷൻ അംഗവുമായ എ. എസ്.കിരൺകുമാർ പങ്കെടുക്കും. ഈ വർഷം 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

ജൂലൈ 26 ഞായർ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ സുലികുണ്ടെ, സാർജാപൂർ–മാറത്തഹള്ളി റോഡിലെ സംസ്കൃതി പവിലിയനിലാണ് പരിപാടി. സ്കോളർഷിപ്പ് വിതരണത്തിന് പുറമെ കുടുംബ സംഗമം, സാംസ്കാരിക പരിപാടികൾ, വിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

Related Posts