സാന്ത്വനം അന്നസന്ദ്രപാളയയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്തു.
ചെയർമാൻ സനൂപ് പി.ടി.അധ്യക്ഷത വഹിച്ചു. കൺവീനർ സുമേഷ് എസ്.കെ. ആശംസകൾ അറിയിച്ചു.
മുഖ്യാതിഥികളായ സുധാകരൻ രാമന്തള്ളി, പി.കെ.സുധീഷ്, ബിന്ദു സുധീഷ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ച് സംസാരിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കഠിനാധ്വാനത്തിൻ്റെ മൂല്യവും അവർ ഊന്നിപ്പറഞ്ഞു.
പരിപാടിയിൽ എസ്എസ്എൽസി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. സാന്ത്വനം അന്നസാന്ദ്രപാളയയുടെ ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സുന്ദരേശ്വരൻ നന്ദി രേഖപ്പെടുത്തി.