താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി. നിർവാഹക സമിതി അംഗമായ നടൻ ജോയ് മാത്യു സ്ഥാനമൊഴിഞ്ഞു. സംഘടന പൊതുജനങ്ങൾക്കുമുന്നിൽ അപഹാസ്യമായ സാഹചര്യത്തിലേക്ക് എത്താൻ താനടക്കമുള്ള പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണ് പ്രധാന കാരണമെന്ന് രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

നിർവാഹക സമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധവും പരസ്പര ബഹുമാനവും ഇല്ലായിരുന്നുവെന്നും ആരോഗ്യകരമായ ചർച്ചകളിലൂടെയും കൂട്ടായ തീരുമാനങ്ങളിലൂടെയും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്നും ജോയ് മാത്യു വിമർശിച്ചു.

മികച്ച പ്രവർത്തനവും സുതാര്യമായ ഭരണവും പ്രതീക്ഷിച്ച് തന്നെ തിരഞ്ഞെടുത്ത ‘അമ്മ’ അംഗങ്ങളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.

Related Posts