നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരച്ചിൽ നടപടികളിൽ സർക്കാർ പൂർണ ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കുടുംബത്തിലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥ പ്രതികൂലമായിരുന്ന ചില ഘട്ടങ്ങളിൽ മാത്രമാണ് തിരച്ചിൽ നിർത്തിവെച്ചത്. സ്കൂബ ഡൈവിങ് സംഘമുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വിപുലമായ തിരച്ചിലാണ് നിലവിൽ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.