ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ 6 പേജിലും കവിത രണ്ടു പേജിലും കവിയരുത്. കടലാസിൻ്റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റൽ ആയി അയയ്ക്കുന്നവർ പേരും മേൽവിലാസവും പ്രത്യേക കടലാസിൽ എഴുതി, രചനയോടൊപ്പം അയയ്ക്കണം. ഇമെയിലിൽ അയയ്ക്കുന്നവർ വ്യക്തമാകുംവിധം സ്കാൻ ചെയ്ത രചന അറ്റാച്ച് ചെയ്ത്, പേരും മേൽവിലാസവും ഇമെയിലിൽ പ്രത്യേകമായി കുറിച്ചും അയയ്ക്കണം.

രചനകൾ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 10.

The Secretary,
Kerala Samajam Dooravainagar (Regd), D-69, ITI TOWNSHIP, DOORAVANINAGAR POST, BENGALURU – 560016
Ph: 080-25659645, Mob: +91 6366 372 320

email: ksdnewsletter@gmail.com

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം Rs.10,000, Rs.7,500, Rs.5,000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ നൽകും. വിജയികളുടെതടക്കം മത്സരത്തിനയയ്ക്കുന്ന സൃഷ്ടികൾ സമാജത്തിൻ്റെ പ്രസിദ്ധീകരണമായ കെ എസ്‌ ഡി ന്യൂസിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം സമാജത്തിന് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പനുമായി 9008273313 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Posts