ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അർഹരായവർക്കാണ് പെൻഷൻ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
എൽഡിഎഫ് സർക്കാരിൻ്റെ പെൻഷൻ വർധന വാഗ്ദാനവുമായി യുഡിഎഫിൻ്റെ പ്രഖ്യാപനത്തെ താരതമ്യം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് 2500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നടപ്പാക്കാൻ വർഷങ്ങൾ എടുത്തുവെന്നും, യുഡിഎഫ് അധികാരത്തിലെത്തിയാൽ അത്തരമൊരു കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുൻ സർക്കാർ തെരഞ്ഞെടുപ്പിന് മുൻപായി ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സാമൂഹ്യ ക്ഷേമപെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി തുടരണോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.