എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ്റെ സിൽവർ ജൂബിലി ആഘോഷം ജൂൺ 28ന് ജെപി ഫോർച്യൂൺ ഹോട്ടലിൽ വച്ച് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. പ്രസിഡണ്ട് എൻ.ആനന്ദൻ്റെ അധ്യക്ഷതയിൽ ചേരുന്ന മീറ്റിങ്ങിൽ റിപ്പോർട്ടും വരവ് ചിലവ് കണക്കകളും ബഡ്‌ജറ്റും യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ അവതരിപ്പിക്കും.

പത്മഭൂഷൻ ജേതാവായ വെള്ളാപ്പള്ളി നടേശനെ വിവിധ ശാഖയുടെ നേതൃത്വത്തിൽ ആദരിക്കും. യോഗം പ്രസിഡണ്ട് എൻ.സോമൻ, യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, യോഗത്തിൻ്റെ ബോർഡ്‌ അംഗങ്ങൾ, യൂണിയൻ അംഗം എ.ആർ.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. വൈസ് പ്രസിഡണ്ട് എൻ.വത്സൻ നന്ദി രേഖപ്പെടുത്തും.

Related Posts