എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ. പി. ശശി വക്കീൽ നോട്ടീസ് അയച്ചു. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നാണ് നോട്ടീസിലെ ആരോപണം.

രണ്ടാം പിണറായി സർക്കാർ പ്രതിസന്ധിയിലാകാൻ പി. ശശിയുടെ ഇടപെടലുകളാണ് കാരണമെന്നും, അദ്ദേഹം സമാന്തര ഭരണമാണ് നടത്തിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. പൊലീസിനെ ഉൾപ്പെടെ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഇത്തരം പ്രസ്താവനകൾ വ്യക്തിഹത്യ ലക്ഷ്യമിട്ട് നടത്തിയ വ്യാജ ആരോപണങ്ങളാണെന്ന് പി. ശശി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഡ്വ. കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുൻപ് പി.വി. അൻവറിനെതിരെയും സമാന ആരോപണങ്ങളുടെ പേരിൽ പി. ശശി മാനനഷ്ടക്കേസ് നൽകിയിരുന്നു.

Related Posts