സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സുവർണ്ണ പ്രതിഭാസംഗമ മേളത്തിൽ കവിതാ രചനാ മത്സരവും നൃത്ത മത്സരവും സംഘടിപ്പിച്ചു. സമാജത്തിൻ്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾക്ക് നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. കലാ-സാഹിത്യ രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിൽ സാംസ്കാരിക മൂല്യങ്ങൾ വളർത്തുന്നതിനുമാണ് സുവർണ്ണ പ്രതിഭാ സംഗമ മേളത്തിലൂടെ എസ് കെ കെ എസ് ആവലഹള്ളി സോൺ പ്രാധാന്യം നൽകുന്നത്.
സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ് കെ കെ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബൈജു കെ.ജെ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ശശിധരൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ്, ജില്ലാ ട്രഷറർ ഫ്രാൻസിസ് പി.സി, എസ് കെ കെ എസ് സ്ഥാപക അംഗം രാജൻ ജേക്കബ്, സാഹിത്യ സംസ്കാരിക പ്രവർത്തകരായ ശാന്തൻ ഇലപ്പുളളി, സുദേവൻ പുത്തൻച്ചിറ, ഡോ. ദീപ വി കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എസ് കെ കെ എസ് ആവലഹള്ളി സോൺ ചെയർപേഴ്സൺ ഷീബ ഷാജിയുടെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിക്കുകയും ഫിനാൻസ് കൺവീനർ എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബൈജു, ജില്ലാ പ്രസിഡണ്ട് സന്തോഷ്, സമാജത്തിൻ്റെ സ്ഥാപക അംഗം രാജൻ ജേക്കബ് എന്നിവർ പരിപാടിയിൽ സംസാരിക്കുകയും ചെയ്തു. ഓൺലൈൻ കവിതാ മത്സരത്തിലും നൃത്ത മത്സരത്തിലും വിവിധ പ്രായവിഭാഗങ്ങളിലായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികളെ വിദഗ്ധരടങ്ങിയ ജൂറി പാനൽ തിരഞ്ഞെടുത്തു. വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
സോൺ കൺവീനർ ബിപിൻ വി.കെ.,വൈസ് ചെയർമാൻ സജീഷ്, ജോയിന്റ് കൺവീനർമാരായ ഹരിദാസൻ, സന്തോഷ്, ബോർഡ് അംഗങ്ങളായ ഷാജി വി.കെ, മുരളി എം എന്നിവരും യോഗത്തിൽ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അവിന ബിപിൻ നന്ദി രേഖപ്പെടുത്തി.