ക​ർ​ണാ​ട​ക​യി​​ൽ നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ 10 പേ​രെ പോലീസ് അറസ്റ്റ് ചെയ്‌തു. ദാ​വ​ൺ​ഗെ​ര​യി​ലെ യ​ലോ​ദ​ഹ​ള്ളി​യി​ൽ വ​ച്ചാണ് സംഭവം. ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​ദ്യം ക​ല​ർ​ത്തി ബോ​ധ​ര​ഹി​ത​യാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ക്രൂ​ര​ത. ഭ​ർ​ത്താ​വി​നോ​ട് പി​ണ​ങ്ങി വീ​ടുവി​ട്ടി​റ​ങ്ങി​യ നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. യു​വ​തി​യെ സ്വാ​ന്ത്വ​നി​പ്പി​ക്കാ​നെ​ന്ന വ്യാജേന ഒ​പ്പം കൂ​ടി​യാ​ണ് പ്ര​തി​ക​ൾ ഉ​പ​ദ്ര​വി​ച്ച​ത്. ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നേ​റ്റ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ യു​വ​തി​ക്ക് കു​ടി​ക്കാ​ൻ ശീ​ത​ള​പാ​നീ​യം ന​ൽ​കി​യി​രു​ന്നു.

മ​ദ്യം ക​ല​ർ​ത്തി​യ ശീ​ത​ള​പാ​നീ​യ​മാ​ണ് ഇ​രു​വ​രും യു​വ​തി​യെ കു​ടി​പ്പി​ച്ച​ത്. പി​ന്നാ​ലെ ബോ​ധം ന​ഷ്ട​പ്പെ​ട്ട നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ ഇ​വ​ർ ച​ന്ന​ഗി​രി താ​ലൂ​ക്കി​ലെ യ​ലോ​ദ​ഹ​ള്ളി എ​ന്ന സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രതികൾ കൂ​ട്ടു​കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​രും യു​വ​തി​യെ മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്യുകയായിരുന്നു. പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ പ്ര​തി​ക​ൾ ഇ​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു. അടുത്ത ദി​വ​സം ബോ​ധം തെ​ളി​ഞ്ഞ യു​വ​തി സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ബ​സ​വ​പ​ട്ട​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് പ്ര​തി​ക​ളാ​യ പ​ത്തു​പേ​രെ​യും പി​ടി​കൂ​ടി. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

Related Posts