വയനാട്ടിലെ ചീരാല്‍ പുളിഞ്ചാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്കേറ്റു. വയനാട് ചെറുമല അബ്ദുള്‍ അസീസിന്‍റെ രണ്ടര വയസുള്ള പശുവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പശുവിന്‍റെ കഴുത്തിനാണ് കടിയേറ്റത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളില്‍ മറഞ്ഞു.
പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശത്തെ കാടുപിടിച്ച തോട്ടത്തില്‍നിന്നാണ് കടുവ എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാല്‍.