കൂത്തുപറമ്പ് കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർ മരിച്ചു. കണ്ണവം സ്വദേശിയായ ഇസ്മായിൽ കണ്ണവം പോലീസ് സ്റ്റേഷന് മുൻവശത്ത് ടയർ റീസോളിംഗ് കട നടത്തുന്ന ബാബു എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം പോലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടു.