സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ, ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ മാതൃദിനത്തിൻ്റെ ഭാഗമായി ഹൊസൂർ റോഡിലുള്ള ‘LITTLE SISTERS OF THE POOR’ വൃദ്ധസദനം സന്ദർശിക്കുകയും ആവശ്യമായ സാധനസാമഗ്രികൾ കൈമാറുകയും ചെയ്തു. സമാജം ഭാരവാഹികളും പ്രവർത്തകരും പ്രായമായ അച്ഛനമ്മമാരുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്തു.
സോണൽ ചെയർമാൻ സുധാകരൻ.എസ്, വൈസ് ചെയർപേഴ്സൻ- വിജയലക്ഷ്മി, ബോർഡ് മെമ്പർ സരിത പ്രകാശ്, ലേഡീസ് വിങ് ചെയർ പേഴ്സൺ വീണ ഉണ്ണികൃഷ്ണൻ, കൺവീനർ ഇന്ദു സുരേന്ദ്രൻ, ട്രഷറർ ദുർഗ്ഗ ഗജേന്ദ്രൻ, വൈസ് ചെയർപേഴ്സൺമാരായ പ്രിയ സതീഷ്, പുഷ്പ രാജേന്ദ്രൻ, യൂത്ത് വിങ് കൺവീനർ കൃഷ്ണനുണ്ണി, ജോയിന്റ് കൺവീനർ ഇസ്മയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ലേഡീസ് വിങ് – യൂത്ത് വിങ് മാറ്റ് ഭാരവാഹികളും പങ്കെടുത്തു.