സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, കെ.ജി.ഹള്ളി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ, ‘അയ്യപ്പ ചരിതം – നമ്മുടെ കലിയുഗ വരദൻ്റെ കഥ’ എന്ന ഭക്തിഗാന നൃത്ത സംഗീത ശില്പ അവതരണം ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് അരങ്ങേറി.
അഞ്ച് വയസ്സ് മുതൽ 55 വയസ്സ് വരെയുള്ള സമന്വയ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഈ കലാസന്ധ്യയിൽ കെ ജി ഹള്ളി സ്ഥാനീയ, മാതൃസമിതി, ബാലഗോകുലം, യുവജന സമിതി അംഗങ്ങൾ പങ്കെടുത്തു. അയ്യപ്പൻ്റെ ജനനം മുതൽ ഉള്ള ഈ ദൃശ്യ ആവിഷ്കാരത്തിൽ അയ്യപ്പൻ്റെ വിവിധ ജീവിത പശ്ചാത്തലങ്ങൾ വിവരിക്കുകയും കൂടെ അയ്യപ്പൻ്റെ പാട്ടുകൾ ഉൾക്കൊണ്ട് ഉള്ള വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി.
വമ്പിച്ച ജനാവലിയോടെ 9 മണിയോടുകൂടി സമാപിച്ച ഈ ദൃശ്യവിരുന്നിന് ശേഷം സമന്വയ കേന്ദ്ര, ഭാഗ് സമിതി ഭാരവാഹികൾ സംസാരിച്ചു. ഇതിനു മുൻകൈയെടുത്ത സ്ഥാനിയ സമിതി ഭാരവാഹികളെ സമന്വയ അനുമോദിച്ചു. കോഡിനേറ്റർ അഭിഷേകിനെയും മറ്റ് കലാകാരന്മാരെയും ക്ഷേത്ര ഭാരവാഹികൾ അനുമോ ദിച്ചു.