തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. നഗരൂരിൽ നാലാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും ഇതേ കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിൽ ആണ് കുത്തേറ്റു മരിച്ചത്. മിസോറം സ്വദേശിയായ വി എല്‍ വാലൻ്റയിന്‍ (22) ആണ് മരിച്ചത്.

സംഭവത്തില്‍ മിസോറം സ്വദേശിയായ ഇതേ കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി ലംസങ് സ്വാലയെ പോലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കോളജിന് സമീപത്തുവച്ചു ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

പരുക്കേറ്റ വാലൻ്റയിനെ ആദ്യം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഗരൂർ പോലീസ് കേസേടുത്തു അന്വേഷണം ആരംഭിച്ചു.

Related Posts