2027 ലെ സിവിൽ സർവ്വീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർക്കുള്ള സമഗ്രപരിശീലനം ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ആരംഭിച്ചു. അക്കാദമിയിൽ നിന്നും 2023ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക്ക് സർവ്വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട എ.മോണിക്ക ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ദിരാനഗർ കൈരളിനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ നടന്ന ചടങ്ങിൽ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അദ്ധ്യക്ഷത വഹിച്ചു.

അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻ്റ് ഇൻഡയറക്ട് ടാസ്‌ക് കമ്മീഷണറുമായ പി.ഗോപകുമാർ, പരിശീലകരായ ശോഭൻ ജോർജ് എബ്രഹാം, സത്യ വന്ദേമാതരം, നിഖിൽ ശ്രീകുമാർ, കൈരളിനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് കെ.ഗോപിനാഥൻ, കേരള സമാജം ട്രഷറർ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി വി.മുരളീധരൻ, മാനേജിംഗ് കമ്മറ്റി അംഗം സുജയൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു.

രണ്ടു മാസത്തെ സൗജന്യ ഫൗണ്ടേഷൻ പരിശീലനത്തിനു ശേഷമാണ് ബാച്ച് തുടങ്ങിയത്. ചുരുങ്ങിയ ചെലവിൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി പതിനാറു മാസം നീളുന്ന പരിശീലനമാണ് നൽകുക. ആഴ്ച ദിവസങ്ങളിൽ ഓൺലൈനായും വാരാന്ത്യങ്ങളിൽ ഓഫ് ലൈനായും ക്ലാസുകൾ ഉണ്ടാകും.

പരിശീലനത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. 2011-ൽ ആരംഭിച്ച അക്കാദമിയിൽ നിന്നും ഇതുവരെ 166 പേർ വിവിധ സിവിൽ സർവ്വീസുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Related Posts