കോ​ട്ട​യം ഗ​വ. ന​ഴ്സി​ങ്​ കോ​ള​ജ്​ റാ​ഗി​ങ് സം​ഭ​വ​ത്തി​ൽ നാ​ല്​ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കോ​ള​ജ്​ റാ​ഗി​ങ്​ സം​ഭ​വ​ത്തി​ൽ തെളിവ് ശേഖരണവും പൂർത്തിയായി.

പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോ​ഗിച്ച കോമ്പസും ഡമ്പലുകളും പൊലീസ് കണ്ടെത്തി.

അ​തി​നി​ടെ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ – വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ജോ​യ​ന്‍റ്​ ഡി.​എം.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ള​ജി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പ​രാ​തി​യി​ലു​ൾ​പ്പെ​ട്ട അഞ്ചു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മൊ​ഴി രേഖപ്പെടുത്തിയിട്ടുണ്ട്. പു​റ​ത്തു​ വ​ന്ന പീ​ഡ​ന ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക്ക്​ ​സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടും.

പ്ര​തി​ക​ളു​ടെ ഫോ​ൺ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളെ ത​ൽ​ക്കാ​ലം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പൊ​ലീ​സ്.

Related Posts