ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കൊൽ​ക്ക​ത്ത നൈ​റ്റ് റൈഡേഴ്‌സിനു ഏ​ഴ് വി​ക്കറ്റ് ജയം. 166 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 10 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ കൊൽ​ക്ക​ത്ത നൈ​റ്റ് റൈഡേഴ്‌സ്‌ മ​റി​ക​ട​ന്നു. ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ​യും ഫി​ൻ അ​ല്ല​ന്‍റെ​യും മി​ക​ച്ച പ്രകടനത്തിൻ്റെയും ബ​ല​ത്തി​ലാ​ണ് കൊ​ൽ​ക്ക​ത്ത വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ര​ഘു​വ​ൻ​ഷി 59 റ​ൺ​സും ര​ഹാ​നെ 43 റ​ൺ​സും അ​ല​ൻ 29 റ​ൺ​സു​മെടുത്തു. 11 പന്തിൽ 22 റ​ൺ​സെ​ടു​ത്ത റിം​ഗു സിം​ഗി​ന്‍റെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി. ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സും ശി​വാം​ഗ് കു​മാ​റും സാ​ക്കി​ബ് ഹ​സ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് 19 ഓ​വ​റി​ൽ 165 റ​ൺ​സി​ൽ ഓ​ൾ​ഓ​ട്ടാ​വു​ക​യാ​യി​രു​ന്നു. ട്രാ​വി​സ് ഹെ​ഡി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഇ​ഷാ​ൻ കി​ഷ​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഹെ​ഡ് 61 (28) റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 42 റ​ൺ​​സുമെ​ടു​ത്തു. കൊ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി വ​രു​ൺ ച​ക്ര​വ​ർ​ത്തി മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സു​നി​ൽ ന​രെ​യ്നും കാ​ർ​ത്തി​ക് ത്യാ​ഗി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Related Posts