അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് കാമുകനൊപ്പം പോയ യുവതിയും സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പൊലീസിൻ്റെ പിടിയിലായത്. അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ശ്രുതിയും ആണ്‍സുഹൃത്തും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കാഞ്ചേരി പൊലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

ശ്രുതി വിവാഹിതയും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും മക്കളെ ഉപേക്ഷിച്ച് പോയതിനും ശ്രുതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വര്‍ണം പണയം വെച്ചതിനും മോഷണത്തിന് കൂട്ടുനിന്നതിനും ലിന്റോയ്ക്ക് എതിരെയും പൊലീസ് കേസെടുത്തു. രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.

Related Posts