ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്ന് ഏറ്റുമുട്ടും. ശ്രീ​ല​ങ്ക​യി​ലെ ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് മണിക്കാണ് മ​ത്സ​രം. ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ങ്ങ​ളു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ജയുച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിച്ചു സൂ​പ്പ​ര്‍ എ​ട്ടിൽ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം.

ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ തി​രി​ച്ചെ​ത്തു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ കഴിഞ്ഞ മ​ത്സ​ര​ത്തി​ല്‍ അ​ഭി​ഷേ​ക് കളിച്ചിരുന്നില്ല. അ​ഭി​ഷേ​കി​നു പ​ക​രം സ​ഞ്ജു സാം​സ​ണ്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്കു​മോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം സ്പി​ന്ന​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​വി​ടെ ന​ട​ന്ന അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ സ്പി​ന്ന​ര്‍​മാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് 20 വി​ക്ക​റ്റ്. അ​യ​ര്‍​ല​ന്‍​ഡും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ വീ​ണ​ത് 16 വി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. അ​തി​ല്‍ 10ഉം ​നേ​ടി​യ​ത് സ്പി​ന്ന​ര്‍​മാ​ര്‍.

Related Posts