ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധിപ്പി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ‘ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കും.
സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ൾ​ക്ക് പു​റ​മെ സാ​ധാ​ര​ണ​ക്കാ​ർ യാ​ത്ര ചെ​യ്യു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ ശു​ചി​ത്വ​ത്തി​നും ഇ​നി വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കും. ​യാത്ര​യ്ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും. ട്രെ​യി​നു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ കൂ​ടു​ത​ൽ വൃ​ത്തി​യാ​യും ദു​ർ​ഗ​ന്ധ​മി​ല്ലാ​തെ​യും സൂ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ത​ത്സ​മ​യം പ​രാ​തി ന​ൽ​കാ​നും അ​ത് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും.

ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ച​ര​ക്ക് നീ​ക്ക​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. വേ​ഗ​ത്തി​ൽ ച​ര​ക്കു​ക​ൾ കൈ​മാ​റാ​ൻ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പം അ​ത്യാ​ധു​നി​ക ലോ​ജി​സ്റ്റി​ക് ഹ​ബ്ബു​കൾ സ്ഥാ​പി​ക്കും. കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ റെ​യി​ൽ​വേ വ​ഴി എ​ത്തി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത​യും ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കും.

Related Posts