കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. യുഡിഎഫ് ജയിക്കും വി.ഡി.സതീശൻ നയിക്കുമെന്ന ഫ്ലക്സ് ആലുവയിൽ വച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവയിൽ ഫ്ലക്സ് ഉയർന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ കാലടി പഞ്ചായത്തിലും ഇത്തരം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. ജനനായകൻ എന്നപേരിൽ കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ കേരള യാത്ര എന്ന പേരിൽ പോഡ്കാസ്റ്റും തുടങ്ങിയിരുന്നു. കെഎസ്യു കാലം മുതലുള്ള ജീവിതമാണ് വീഡിയോയിലെ പ്രമേയം.
കെ.സി.വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13-ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ഇത് പിന്നീട് നീക്കം ചെയ്തു.